തൊടുപുഴ: പ്രേക്ഷക തിരക്കേറി കടമറ്റത്തു കത്തനാർ പ്രദർശനം തുടരുന്നു.ഇന്നലെ രാവിലെ സ്‌കൂൾകുട്ടികൾക്കായുള്ള പ്രത്യേക പ്രദർശനം കുട്ടികളെ ഏറെ ആകർഷിച്ചു..സൽകലദേവി തൻ എന്ന അവതരണ ഗാനത്തോടൊപ്പം വേദിയിലെ തൂൺ രണ്ടായി യവനിക ഇരു വശങ്ങളിലേക്കും പിൻവാങ്ങി മാന്തിക വേദി അനാവരണമായപ്പോൾ കൈയ്യടിക്കാതിരിക്കാൻ കുട്ടികൾക്കായില്ല.കുട്ടികളുടെ ആഗ്രഹപ്രകാരം കടമറ്റത്തു കത്തനാരെയും പനയന്നാർകാവ് യക്ഷിയേയും നേരിട്ട് കാണാനും സംവദിക്കുവാനും സംഘാടകർ അനുവദിച്ചു.ആദ്യം അടുക്കാൻ മടിച്ചു നിന്ന കുട്ടികൾ സെൽഫിയും ഫേട്ടോയും എടുത്താണ് പോയത്. ഒളമറ്റം മൗര്യാ ഗാർഡനിൽ വൈകിട്ട് 6 നും രാത്രി 9നും രണ്ടു പ്രദർശനങ്ങൾ.ടിക്കറ്റ് നിരക്ക് 100,200,300 .നാടകവേദിക്ക് സമീപം മുൻകൂർ ബുക്കിങ്ങിനു സൗകര്യമുണ്ട് .