തൊടുപുഴ : കാർഗിൽ വിജയ് ദിവസത്തോട് അനുബന്ധിച്ച് തൊടുപുഴയിൽ സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ രക്തസാക്ഷിത്വം വരിച്ച ജവാൻമാർക്ക് സ്മരണാഞ്ജലി അർപ്പിച്ചു. തൊടുപുഴ മുനിസിപ്പൽ പാർക്കിനു സമീപം നിർമ്മിച്ചിട്ടുള്ള കാർഗിൽ രക്ത സാക്ഷി മണ്ഡപത്തിൽ നടത്തിയ അനുസ്മരണ പരിപാടി റിട്ട. മേജർ അമ്പിളി ലാൽകൃഷ്ണ ഉദ്ഘാടനം ചെയ്തു. ആർ.എസ്. എസ് ഇടുക്കി വിഭാഗ് കാര്യവാഹ് പി.ആർ. ഹരിദാസ്, ജില്ലാ സംഘചാലക് എസ്. സുധാകരൻ, താലൂക്ക് സംഘചാലക് എം. എ. മണി, സേവാഭാരതി സെക്രട്ടറി വി.കെ. ഷാജി, റിട്ട. മേജർ ഡോ. ആർ. ലാൽകൃഷ്ണ, മുനിസിപ്പൽ കൗൺസിലർ മായാ ദിനു തുടങ്ങിയവർ പുഷ്പാർച്ചനക്കും ഐക്യ ദാർഢ്യ പ്രതിജ്ഞക്കും നേതൃത്വം കൊടുത്തു.