കുമളി: വണ്ടൻമേട് മാലിയിൽ വീട്ടിൽ നിന്നും സ്വർണ്ണ ആഭരണങ്ങൾ മോഷ്ടിച്ച ആളെ കുമളി പൊലീസ് പിടികൂടി.തമിഴ്നാട് സ്വദേശിയായ സ്റ്റീഫൻ ജോസഫ് (28) ആണ് പിടിയിലായത്. 19 ന് പട്ടാപകൽ വീട്ടിൽ നിന്നും മോഷണം നടത്തിയത്.മാല, കമ്മൽ, മോതിരം, കൈ ചെയിൻ തുടങ്ങിയ പത്ത് പവനോളം സ്വർണ്ണമാണ് മോഷ്ടിച്ചത്.തമിഴ്നാട് ദണ്ഡുക്കൽ, തേനിമുത്തുറ്റ് ശാഖയിൽ നിന്നും സ്വർണ്ണാഭരണങ്ങൾ കണ്ടെടുത്തു.സി.ഐ വി.കെ.പ്രകാശ്, എസ്.ഐ പ്രശാന്ത്.പി.നായർ, ബർട്ടിൻ ജോസ്, സുബൈർ, ജെയ്മോൻ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതിയുടെ പേരിൽഇരുപതോളം കേസുകൾ നിലവിലുണ്ട്. പീരുമേട് കോടതിയിൽ റിമാന്റ് ചെയ്തു