കുടയത്തൂർ: കാർഗിലിൽ വിജയത്തിന്റെ ഓർമ്മ പുതുക്കി സരസ്വതി വിദ്യാനികേതനിൽ വിദ്യാർത്ഥികൾ ശ്രദ്ധാഞ്ജലി നടത്തി. വീരമൃത്യു വരിച്ച സൈനികരുടെ ഛായ ചിത്രത്തിൽ കുട്ടികൾ പുഷ്പാർച്ചന നടത്തി. യുദ്ധത്തിന്റെ പശ്ചാത്തലവും ചരിത്രവും പ്രതിപാദിക്കുന്ന ചാർട്ടുകളും തയ്യാറാക്കി. യുദ്ധവിജയത്തിന്റെ ഇരുപത് വർഷം പൂർത്തിയാകുന്നതിനെ സ്മരിച്ച് ഇരുപത് ചെരാതുകൾ തെളിയിച്ച് സൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു.സ്കൂൾ മാനേജർ എ.ശങ്കരപ്പിള്ള, പ്രിൻസിപ്പൽ അനിൽ മോഹൻ, ഹെഡ് ബോയ് ഗൗതം സിജു, ഹെഡ്ഗേൾ ദേവി നി. എസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.