ഇടുക്കി : സബ്സിഡിയറി സെൻട്രൽപൊലീസ് കാന്റീൻ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്ന കാർഡ് ബോർഡ്, ചാക്കുകൾ, കവറുകൾ, പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവ ഓഗസ്റ്റ് എട്ടിന് രാവിലെ 11ന് കിലോഗ്രാം വില നിശ്ചയിച്ച് പരസ്യമായി ലേലം ചെയ്യും. ലേലത്തിൽ പങ്കെടുക്കുന്നവർ നിരതദ്രവ്യമായി 200 രൂപ കെട്ടിവയ്ക്കണം. താൽപ്പര്യമുള്ളവർ നിരതദ്രവ്യം അടച്ച് രസീത് സഹിതം കിലോഗ്രാം വില മുദ്രവച്ച കവറിൽ പ്രസിഡന്റ് സബ്സിഡിയറി സെൻട്രൽ പൊലീസ് കാന്റീൻ, ജില്ലാ സായുധസേന, ഇടുക്കി എന്ന വിലാസത്തിൽ ഓഗസ്റ്റ് മൂന്നിന് 11 മണിക്ക് മുമ്പായി സമർപ്പിക്കണം.