ഇടുക്കി: ബി.എസ്.പി. ജില്ലാ കൺവെൻഷനും ജില്ലാകമ്മറ്റി തെരഞ്ഞെടുപ്പും സംസ്ഥാന വൈസ് പ്രസിഡന്റ് ജിജോ കുട്ടനാടിന്റെ സാന്നിദ്ധ്യത്തിൽ മുൻജില്ലാ പ്രസിഡന്റ് സി.ഡി. പ്രശാന്തിന്റെ അദ്ധ്യക്ഷതയിൽ നടന്നു. ജില്ലാ പ്രസിഡന്റായി സാബു കൊമ്പുപറമ്പിലിനെ തിരഞ്ഞെടുത്തു. എം.കെ.രാജു (വൈസ്. പ്രസി) , എ.സി.ബിജു(ജനറൽ സെക്രട്ടറി ), അജി ഫ്രാൻസിസ് (ട്രഷറർ) , രാജൻ പൊട്ടയ്ക്കൽ(സെക്രട്ടറി), കെ.മുരളി(പാർലമെന്റ് ഇൻചാർജ്ജ്) , ലിന്റുജോർജ്ജ് (ബഹുജൻ വാളന്റിയർഫോഴ്സ് )എന്നിവവരാണ് മറ്റ് ഭാരവാഹികൾ.