ചെറുതോണി: ജില്ലാസ്ഥാനത്ത് വെള്ളപ്പാറയിൽ കൺെത്തിയ മുനിയറകൾ നാശത്തിന്റെ വക്കിൽ. ശിലായുഗ സംസ്‌കാരത്തിന്റെ ശേഷിപ്പുകളായ മുനിയറകൾ ജില്ലയുടെ പലഭാഗത്തും കണ്ടെത്തിയിട്ടുണ്ട്. വെള്ളാപ്പാറയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെയാണ് മുനിയറകൾ കണ്ടെത്തിയത്. കരിങ്കൽ പാളികൾകൊണ്ട് നാലുവശവും മറച്ച് മുകളിലും കരിങ്കൽ പാളി ഉറപ്പിച്ചിരുന്നു..അക്കാലത്ത് സംസ്ക്കാരം നടത്തിയിരുന്നത് ഇത്തരം മുനിയറകളിലാണ് വെള്ളാപ്പായിലും മുനിയറ കെത്തിയതിനെ തുടർന്ന് ജില്ലാഭരണകൂടവും സാംസ്‌കാരിക വകുപ്പും പരിശോധനകൾ നടത്തുകയും മുനിയറകൾ സംരഷിക്കുന്നതിന് തീരുമാനമെടുക്കുകയും ചെയ്തിരുന്നു. വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമായതിനാൽ ഇതിന്റെ സംരക്ഷണ ചുമതല വനംവകുപ്പിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. എന്നാൽ തുടർ നടപടികളുണ്ടാകാത്തതിനാൽ ഇവ കാടുകയറി നശിക്കുകയാണ്.
പുതുതലമുറക്ക് അറിവുനൽകുന്നതും പഠന വിഷയമാക്കേണ്ടതുമായ മുനിയറകൾ സംരഷിച്ചാൽ ഏറെ വിനോദ സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കാനാകും.. വെള്ളാപ്പാറയിൽ കണ്ടെത്തിയ മുനിയറകൾ ഒരു കുടുംബത്തിലെ അംഗങ്ങളെ അടക്കിയിരുന്നതാണെന്ന് കരുതുന്നു. ഇടുക്കിയിലെ ആ ദിവാസികളുടെ മുൻഗാമികളെയാണ് ഇവിട സംസ്‌കരിച്ചതെന്ന് ആദിവാസികുടിയിലെ മുതിർന്നവർ പറഞ്ഞു. തങ്ങളുടെ പൂർവ്വികരുടെ സമാധിസ്ഥലവും ഇടുക്കി അണക്കെട്ടിന്റെ വഴികാട്ടിയുമായ ചെമ്പൻ കൊലുമ്പന്റെ സ്മാരകം സംരക്ഷിക്കണമെന്നാണ് ആദിവാസികളുടെ ആഗ്രഹം.
ടൂറിസം പാക്കേജ്
വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഔഷധസസ്യതോട്ടം ചാരനള്ള്, കൊലുമ്പൻ സമാധി, വെള്ളാപ്പാറിൽ കണ്ടെത്തിയ മുനിയറകൾ, ബോട്ടിംഗ് എന്നിവ യോജിപ്പിച്ച് ഒരു ടൂറിസം പാക്കേജ് രൂപപ്പെടുത്തിയാൽ ഇടുക്കി അണക്കെട്ട് കാണുന്നതിനെത്തുന്ന വിനോദ സഞ്ചാരികൾക്ക് പുത്തനുണർവ്വ് നൽകാനാകും