മുട്ടം: കടം വാങ്ങിയ ഒരു ലക്ഷം രൂപ തിരികെ കൊടുത്തിട്ടും ഈട്‌ നൽകിയ ചെക്ക് വെച്ച് വീണ്ടും കേസ് കൊടുത്ത് വീട്ടമ്മയെ പീഡിപ്പിച്ചതായി പരാതി. തൊടുപുഴ കേന്ദ്രീകരിച്ച് പണം പലിശക്ക് കൊടുക്കുന്ന മുട്ടം സ്വദേശിയുടെ പേരിലാണ് തൊടുപുഴ സ്വദേശിയായ വീട്ടമ്മ തൊടുപുഴ ഡിവൈഎസ്പിയ്ക്ക് പരാതി നൽകിയത്. ഒരു ലക്ഷം രൂപ കടം വാങ്ങിയതിന്റെ പേരിൽ ഈട് നൽകിയ 6 ചെക്കുകളിൽ ഒരു ചെക്ക് വെച്ച് 340000 രൂപയ്ക്ക് ഇയാൾ വീട്ടമ്മയ്ക്കെതിരെ മുട്ടം കോടതിയിൽ പരാതി നൽകി. ഈ കേസ് പണം കൊടുത്ത് ഒത്തു തീർപ്പാക്കിയെങ്കിലും വീണ്ടും മറ്റ് ചെക്കുകൾ ഉപയോഗിച്ച് വീണ്ടും കേസ് കൊടുക്കും എന്ന് പറഞ്ഞ് വീട്ടമ്മയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി.ഡി വൈ എസ് പിയുടെ നിർദ്ദേശപ്രകാരം മുട്ടം പൊലീസ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരുന്നു.