തൊടുപുഴ: ഐക്യ മല അരയ മഹാസഭയുടെ നേതൃത്വത്തിൽ ജില്ലയിലെ നാടുകാണിയിൽ ആരംഭിക്കുന്ന ട്രൈബൽ ആർട്സ് ആന്റ് സയൻസ് കോളജിന്റെ മാസ്റ്റർപ്ലാൻ പ്രകാശനവും നിക്ഷേപക സംഗമവും 28നു രാവിലെ പത്തിന് അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും.മന്ത്രി എം.എം.മണി മാസ്റ്റർ പ്ലാൻ പ്രകാശനം നിർവഹിക്കും. സഭ പ്രസിഡന്റ് സി.ആർ. ദിലീപ്കുമാർ അദ്ധ്യക്ഷതവഹിക്കും.ജനറൽ സെക്രട്ടറി പി.കെ.സജീവ് ആമുഖ പ്രഭാഷണവും മല അരയ എഡ്യൂക്കേഷണൽ ചെയർമാൻ കെ.ആർ.ഗംഗാധരൻ വിഷയാവതരണവും നടത്തും.സ്‌പോർട്സ് കൗൺസിൽ സംസ്ഥാനസമിതിയംഗം കെ.എൽ.ജോസഫ് ബ്രോഷർ പ്രകാശനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം വിഷ്ണു കെ.ചന്ദ്രൻ ഉന്നതവിജയം നേടിയ വിദ്യാർഥികളെഅനുമോദിക്കും. കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പ വിജയൻ വിദ്യാർഥികൾക്ക് സിവിൽ സർവീസ് പഠനസഹായം നൽകും.പ്രഫ.വി.ജി.ഹരീഷ്‌കുമാർ,പത്മാക്ഷി വിശ്വംഭരൻ,ഡോ. വി.ആർ.രാജേഷ്,ഷൈലജ നാരായണൻ,പ്രഫ.എം.ടി. മഹേഷ് തുടങ്ങിയവർ പ്രസംഗിക്കും.ഐക്യ മല അരയ മഹാസഭയുടെ ഉടമസ്ഥതയിൽ സംസ്ഥാനത്ത് ആരംഭിക്കുന്ന രണ്ടാമത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനമാണിത്. കോളജിനായി നാടുകാണിയിൽ അഞ്ചേക്കർ സ്ഥലം വാങ്ങിയിട്ടുണ്ട്. ആറു മാസത്തിനുള്ളിൽ ആധുനിക സൗകര്യങ്ങളോടെ കോളജ് മന്ദിരം നിർമിക്കും.