കുമളി: കേരളകൗമുദി കുമളി ന്യൂസ് ബ്യൂറോ ഓഫീസ് ഇന്ന് ഉദകഘാടനം ചെയ്യും. കുമളി എസ് എൻ .ഡി.പി ശാഖായോഗം ഓഡിറ്റോറിയത്തിൽ രാവിലെ 9 ന് ഇ.എസ് ബിജിമോൾ എം. എൽ. എ ബ്യൂറോ ഉദ്ഘാടനം നിർവ്വഹിക്കും. കേരളകൗമുദി കോട്ടയം യുണിറ്റ് ചീഫ് ആർ. ബാബുരാജ് അദ്ധ്യക്ഷതവഹിക്കും. കേരളകൗമുദി കുമളി ലേഖകൻ ബെൽഗി ബാബു സ്വാഗതം പറയും. കുമളി പഞ്ചായത്ത് പ്രസിഡന്റ് ഷീബ സുരേഷ്, പീരുമേട് എസ്. എൻ. ഡി. പി യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ, യൂണിയൻ സെക്രട്ടറി കെ.പി.ബിനു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു ദാനിയേൽ, സി.പി.എം കുമളി ലോക്കൽ സെക്രട്ടറി വി.ഐ, ഷിംസൺ, തേക്കടി ലോക്കൽ സെക്രട്ടറി കെ.ജെ ദേവസ്യ, അട്ടപ്പള്ളം ലോക്കൽ സെക്രട്ടറി സിദ്ധിഖ്, സി.പി.ഐ ലോക്കൽ സെക്രട്ടറി ബാബുക്കുട്ടി,ബി.ഡി.ജെ.എസ് ജില്ലാസെക്രട്ടറി രാജേന്ദ്രലാൽ ദത്ത് , ബി.ജെ.പി.പീരുമേട് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം.വി.മുരളിധരൻ, ബി.ഡി.ജെ.എസ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഒ.കെ.ചന്ദ്രൻ,വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഷിബു. എം. തോമസ്, ജനറൽ സെക്രട്ടറി വി. കെ. ദിവാകരൻ എന്നിവർ പ്രസംഗിക്കും.