ഇടുക്കി: പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന 100 ശതമാനം കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഒ.ബി.സി പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും അഖിലേന്ത്യാടിസ്ഥാനത്തിൽ നടത്തുന്ന തിരഞ്ഞെടുപ്പ് രീതി പ്രകാരം മെറിറ്റ്/ റിസർവേഷനിൽ പ്രവേശനം ലഭിച്ച് ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്ക് പഠിക്കുന്ന ഒ.ബി.സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും ഒ.ബി.സി പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകർ നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറവും അനുബന്ധരേഖകളും ആഗസ്റ്റ് 20നകം പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ ഓഫീസിൽ നേരിട്ടോ തപാൽ മാർഗമോ സമർപ്പിക്കണം. അപേക്ഷാഫോമിന്റെ മാതൃകയും വിജ്ഞാപനവും വിശദവിവരങ്ങളും വെബ്‌സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2429130.