ഇടുക്കി: കലക്ടറേറ്റ് കോമ്പൗണ്ടിൽ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളും വിവിപാറ്റ് മെഷീനുകളും സൂക്ഷിക്കുന്നതിനായി പുതിയ വെയർഹൗസ് നിർമ്മിക്കുന്നതിന് കളക്ടറേറ്റ് ഇലക്ഷൻ വിഭാഗത്തിനോട് ചേർന്ന സ്ഥലത്ത് നിൽക്കുന്ന ഈട്ടി മരങ്ങളുടെ പുനർലേലം ആഗസ്റ്റ് 20ന് ഉച്ചയ്ക്ക് 12ന് ഇടുക്കി താലൂക്ക്ആഫീസിൽ പരസ്യമായി ലേലം ചെയ്യും. ലേലത്തിൽ പങ്കെടുക്കുന്നവർ 5000 രൂപ നിരതദ്രവ്യം കെട്ടിവയ്ക്കണം. തൊടുപുഴ താലൂക്കിൽ മുട്ടം വില്ലേജിൽ ബ്ലോക്ക് 17ൽ പട്ടയഭൂമിയിൽ നിന്നിരുന്ന ഒരു ഈട്ടിമരം സെപ്തംബർ 18ന് ഉച്ചയ്ക്ക് മൂന്നിന് തൊടുപുഴ താലൂക്ക് ഓഫീസിൽ പരസ്യമായി ലേലം ചെയ്യും. മുട്ടം വില്ലേജ് ഓഫീസറുടെ അനുമതിയോടുകൂടി തടികൾ പരിശോധിക്കാം. ലേലത്തിന് മുമ്പായി മതിപ്പ് വിലയുടെ 10 ശതമാനം നിരതദ്രവ്യം കെട്ടിവയ്ക്കണം.