ഉടുമ്പന്നൂർ : എൻ.ഡി.പി യോഗം ഉടുമ്പന്നൂർ ശാഖയിലെ ശ്രീശാരദാ കുടുംബ യൂണിറ്റിന്റെ 59​ാമത് പ്രാർത്ഥനാ യോഗം ലീലാ ചിറയിക്കലിന്റെ അദ്ധ്യക്ഷതയിൽ ഇന്ന് ഉച്ചകഴിഞ്ഞ് 2ന് അമയപ്ര മൻമഥൻ വരിക്കത്താനത്ത് പുത്തൻപുരയിലിന്റെ വസതിയിൽ നടക്കും. ചെയർമാൻ രാജീവ് കുന്നുമ്മേൽ,​ ശാഖാ സെക്രട്ടറി പി,​കെ രാമചന്ദ്രൻ,​ വൈസ് പ്രസിഡന്റ് പി..ജി മുരളീധരൻ,​ യൂണിയൻ കമ്മിറ്റി അംഗം ഗിരിജാ ശിവൻ,​ വനിതാ സംഘം പ്രസിഡന്റ് വത്സമ്മ സുകുമാരൻ,​ ഉടുമ്പന്നൂർ കുളപ്പാറ എസ്..എൻ..ഡി..പി സംയുക്ത സമിതി പ്രസിഡന്റ് കെ..എൻ രാജേന്ദ്രൻ,​ സെക്രട്ടറി ശിവൻ വരിക്കാനിക്കൽ,​ ശ്രീനാരായണ കുടുംബ യൂണിറ്റ് പള്ളിക്കാമുറി കൺവീനർ പി.കെ രാജമ്മ ടീച്ചർ,​ഗുരുദക്ഷിണ കുടുംബയൂണിറ്റ് കൺവീനർ ബിനോ വേണു,​ ശാഖാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കുമെന്ന് കൺവീനർ ബാലചന്ദ്രൻ കുറുമാക്കൽ അറിയിച്ചു.