തൊടുപുഴ: കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി, യുവദീപ്തി, ആസ്റ്റർ മെഡ8ിസിറ്റി ഹോസ്പിറ്റൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഹൃദയശസ്ത്രക്രിയ ആവശ്യമായിരിക്കുന്ന 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന് രാവിലെ 10 മുതൽ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് പാരീഷ് ഹാളിൽ നടത്തും. കോതമംഗലം രൂപത മെത്രാൻ മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പി.ജെ. ജോസഫ് എം. എൽ. എ മുഖ്യപ്രഭാഷണം നടത്തും. സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ ഫാ. ഡോ. തോമസ് ജെ. പറയിടം, കോതമംഗലം രൂപത യുവദീപ്തി ഡയറക്ടർ ഫാ. സിറിയക് ഞാളൂർ, തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളി വികാരി ഫാ. ഡോ. ജിയോ തടിക്കാട്ട്, മെഡിക്കൽ ക്യാമ്പ് കോ-ഓർഡിനേറ്റേഴ്സ് ബീമോൻ ജോർജ്, ജിബിൻ ജോർജ്ജ്, ജോൺസൺ കെ.എ., കെ.സി.വൈ.എം. രൂപത സെക്രട്ടറി അരുൺ പോൾ ബാബു എന്നിവർ പ്രസംഗിക്കും.
ഡോ. സാജൻ കോശി, ഡോ. ലിങ്കൺ സാമുവൽ എന്നിവർ രോഗനിർണ്ണയം നടത്തും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇതുവരെയുള്ള ചികിത്സാസർട്ടിഫിക്കറ്റുകളുമായി രാവിലെ 9.30-ന് മെഡിക്കൽ ക്യാമ്പിന് എത്തേണ്ടതാണ്. ഇതുവരെ പേരുകൾ രജിസ്റ്റർ ചെയ്യാത്തവർക്കും പങ്കെടുക്കാവുന്നതാണ്.
ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ കണ്ടെത്തുന്നവർക്ക് കുറഞ്ഞനിരക്കിൽ ശസ്ത്രക്രിയ നടത്താൻ അവസരമുണ്ടായിരിക്കും.വിശദവിവരങ്ങൾക്ക് ഫോൺ . 8281358142, 9048495673, 7994595673, 9495839282