കട്ടപ്പന: കൽത്തൊട്ടി എഎംയുപി സ്‌കൂൾ റിട്ട. ഹെഡ്മാസ്റ്റർ ഇട്ടിയംപറമ്പിൽ പി.ജോസിന്റെ ഭാര്യ കട്ടപ്പന സെന്റ് ജോർജ് എൽപി സ്‌കൂളിലെ റിട്ട. ഹെഡ്മിസ്ട്രസ് അന്നമ്മ മാത്യു(സിസിലിയാമ്മ70) നിര്യാതയായി. ഇന്ന്ഉച്ചയ്ക്ക് 1 മുതൽ 4 വരെ അതിരമ്പുഴയിലെ ഭവനത്തിൽ പൊതുദർശനത്തിനു വയ്ക്കുന്ന മൃതദേഹം രാത്രി 8ന് കട്ടപ്പനയിലെ വസതിയിൽ എത്തിക്കും. സംസ്‌കാരം നാളെ രാവിലെ 10.30ന് കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. അതിരമ്പുഴ കാക്കനാട്ട് കുടുംബാംഗമാണ്. മക്കൾ: ജെസ്റ്റീനിയ ജോസ്(എച്ച്എസ്എ, ഗവ. ഹൈസ്‌കൂൾ വാഴവര), ജെസ്റ്റിൻ ജോസ്(ചാർട്ടേഡ് അക്കൗണ്ടന്റ്, ബോട്സ്വാന), ക്രിസ്റ്റിൻ ജോസ്(എൻജിനീയർ, യുഎസ്എ), ഹെസ്റ്റിൻ ജോസ്(എൻജിനീയർ). മരുമക്കൾ: കട്ടപ്പന തോട്ടത്തിൽ ഫ്രാൻസിസ് സെബാസ്റ്റിൻ(എച്ച്എസ്എസ്ടി, സെന്റ് ജോർജ് എച്ച്എസ്എസ് വാഴത്തോപ്പ്), നാട്ടകം കല്ലറയ്ക്കൽപുതുപ്പറമ്പിൽ നിമ്മി, കോതമംഗലം ചക്കിയത്ത് ജിനോ, ബെംഗളുരു തൊഴുക്കാട്ട് അനു.