രാജാക്കാട് : ബൈക്ക് ഇടിച്ചതിനെ തുടർന്ന് പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു. ഉണ്ടമല തൈപ്പറമ്പിൽ പ്രഭാകരന്റെ ഭാര്യ രത്നമ്മ (69) ആണ് മരിച്ചത്. വയനാട് മുരിങ്ങക്കാനായിൽ കുടുംബാംഗമാണ് . കഴിഞ്ഞ ദിവസം ചെമ്മണ്ണാർ ക്ഷേത്രത്തിൽ ദർശനത്തിന് ശേഷം റോഡിലൂടെ നടക്കുമ്പോൾ ബൈക്ക് ഇടിച്ച് മാരകമായി മുറവേറ്റതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മക്കൾ : ഷാജി, സജീവ്, സജിനി, ശാലിനി. മരുമക്കൾ : ലീലാമ്മ, സുമ, സുകു, സാബു. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.