നെടുങ്കണ്ടം : കേരളാ മഹിള സംഘം ജില്ല സമ്മേളനം ഇന്ന് അണക്കരയിൽ
നടക്കും. സഖാവ് അളഗമ്മ നഗറിൽ ചക്കുപള്ളം പഞ്ചായത്ത് കമ്മ്യണിറ്റി
ഹാളിൽ നാളെ പത്തിന് നടക്കുന്ന ജില്ലാ സമ്മേളനം കേരളാ മഹിളാ സംഘം
സംസ്ഥാന ജോയിന്റ് സെക്രട്ടറി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. ജില്ലാ
പ്രസിഡന്റ് പി. മാലതി അദ്ധ്യക്ഷത വഹിക്കും. രാവിലെ 9ന് രജിസ്ട്രഷൻ,
പതാക ഉയർത്തൽ, 9.45 ന് പ്രസിഡിയം,സ്റ്റിയറിംഗ്, മിനിറ്റ്സ്, പ്രമേയം
തുടങ്ങിയ കമ്മറ്റികളുടെ തിരഞ്ഞെടുപ്പ്. രക്തസാക്ഷി പ്രമേയം, അനുശോചന
പ്രമേയം എന്നിവ അവതരിപ്പിക്കും. സംഘാടക സമിതി ചെയർമാൻ പി.കെ
സദാശിവൻ സ്വാഗതവും സ്വാഗത സംഘം ജനറൽ സെക്രട്ടറി കുസുമം സതീഷ്
കൃതജ്ഞതയും പറയും. നേതാക്കളായ സിപിഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ,
സംസ്ഥാന കമ്മറ്റിയംഗം സി.കെ കൃഷണൻകുട്ടി, ഇ.എസ് ബിജിമോൾ എംഎൽഎ,
സിപിഐ ജില്ലാ അസിസ്റ്റൻഡ് സെക്രട്ടറി സി.യു ജോയി, കെ.സി ആലീസ്, അഡ്വ.
അഭിലാഷ്, മിനി നന്ദകുമാർ, ഗീത തുളസിധരൻ, ശാന്തി മുരുകൻ, ആനന്ദറാണി,
മോളി ഡൊമിനിക്, ജിജി കെ.ഫിലിപ്പ്, വി.ജെ രാജപ്പൻ, പി.എം മോഹനൻ, സനീഷ്
ചന്ദ്രൻ തുടങ്ങിയവർ സംസാരിക്കും