പീരുമേട്: തമിഴ്‌നാട്ടിൽ നിന്ന് ചങ്ങനാശേരിയ്ക്ക് കൊണ്ടുപോവുകയായിരുന്ന 300 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മാങ്കുളം, പൂവത്തിങ്കൽ വീട്ടിൽ ജോമോൻ എന്ന മുഹമ്മദ് അസ്‌ലമാണ് (38) പിടിയിലായത്. ചെക്പോസ്റ്റിനു സമീപത്തുകൂടി കഞ്ചാവുമായി ഒളിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇൻസ്‌പെക്ടർ എം.എസ്. ജെനീഷിന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്.