ചിറ്റൂർ : എസ്.എൻ.ഡി.പി യോഗം ചിറ്റൂർ ശാഖയുടെയും യൂത്ത് മൂവ്മെന്റിന്റെയും രവിവാര പാഠശാലയുടെയും ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 11 ന് ശാഖാ ഓഫീസിൽ വച്ച് കുടുംബയോഗ സംഗമം നടക്കും. ശാഖാ പ്രസിഡന്റ് ടി.കെ ശശിധരന്റെ അദ്ധ്യക്ഷതയിൽ തൊടുപുഴ യൂണിയൻ കൺവീനർ ഡോ. കെ.സോമൻ ഉദ്ഘാടന ം ചെയ്യും. യോഗം അസി. സെക്രട്ടറി ജയേഷ്.വി മുഖ്യ പ്രഭാഷണം നടത്തും.
ഔഷധസേവ ഇന്ന്
ചെറുതോണി : ഇടുക്കി ആലിൻചുവട് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ രാമായണ മാസാചരണവും കർക്കിടകവാല് ബലിതർപ്പണവും ഔഷധസേവയും നടക്കും. ഇന്ന് രാവിലെ 8 മുതൽ ക്ഷേത്രാങ്കണത്തിൽ വച്ച് ഔഷധസേവ നടക്കും. 31 ന് ക്ഷേത്രകടവിൽ പിതൃബലിതർപ്പണം നടക്കും. മോനാട്ട് മനയിൽ ഉണ്ണികൃഷ്ണൻ ഇളയത് ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.