വഴിത്തല: ഭാരത് പെട്രോളിയം വിതരണക്കാരായ മൂഴിക്കൽ ഫ്യൂവൽസിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വഴിത്തലയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് പ്രൊപ്രൈറ്റർ തങ്കച്ചൻ മൂഴിക്കൽ അറിയിച്ചു. രാവിലെ 10ന് നടക്കുന്ന കസ്റ്റമേഴ്‌സ് മീറ്റ് പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി മാണി ഉദ്ഘാടനം ചെയ്യും. സ്മാർട്ട് ഫ്ളീറ്റ് കാർഡിന്റെ വിതരണോദ്ഘാടനം കരിങ്കുന്നം പൊലീസ് ഇൻസ്‌പെക്ടർ പ്രിൻസ് ജോസഫ് നിർവഹിക്കും. ഇതോടനുബന്ധിച്ചു മൂവാറ്റുപുഴ അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയ പരിശോധന നിർണയ ക്യാമ്പും നടക്കും. കൂടാതെ മലബാർ ഗോൾഡിന്റെ ജീവിത ശൈലി രോഗ നിർണയ ക്യാമ്പും ഉണ്ടാകും. ബി.പി, ബ്ലഡ് ഷുഗർ, ഇ.സി.ജി, കൊളസ്‌ട്രോൾ, യൂറിക്ക്ആസിഡ്, ആൽബുമിൻ, ഷുഗർ, ബ്ലഡ് കൗണ്ട് ,ഹൈറ്റ് ആൻഡ് വെയ്‌റ്റ് പരിശോധനകളും സൗജന്യമായി നടത്തും. 9495254778 എന്ന നമ്പരിൽ പേരുകൾ രജിസ്റ്റർ ചെയ്യാം.