തൊടുപുഴ: ആരോഗ്യ വകുപ്പിൽ മിനിസ്റ്റീരിയൽ, പാരാമെഡിക്കൽ, ടെക്നിക്കൽ, അറ്റൻഡർ, ഫീൽഡ് വിഭാഗം ജീവനക്കാരുടെ തസ്തികകൾ സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് കേരള എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ ഇന്ന് ഡി.എം.ഒ ഓഫീസിലേക്കും ജില്ലാ താലൂക്ക് ആശുപത്രികളുടെ മുന്നിലേക്കും പ്രകടനം നടത്തും. തൊടുപുഴ ജില്ലാ ആശുപത്രിയുടെ മുന്നിൽ നടക്കുന്ന പ്രകടനം എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി.എം. ഹാജറ ഉദ്ഘാടനം ചെയ്യും. അടിമാലി താലൂക്ക് ആശുപത്രിയിൽ സംസ്ഥാനകമ്മിറ്റിയംഗം സി.എസ്. മഹേഷും കട്ടപ്പന താലൂക്കാശുപത്രിയിൽ ജില്ലാ സെക്രട്ടറി എസ് സുനിൽകുമാറും നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ ജില്ലാ ജോയിന്റ് സെക്രട്ടി വി.എസ്. സുനിലും ഇടുക്കി ജില്ലാ ആശുപത്രിയിൽ വൈസ് പ്രസിഡന്റ് നീന ഭാസ്‌കരനും ഡി.എം.ഒ ഓഫീസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ടി.ജി. രാജീവും, പീരുമേട് താലൂക്കാശുപത്രിയിൽ ജില്ലാ സെക്രട്ടറ്റയേറ്റംഗം രാജീവ് ജോണും പ്രകടനം ഉദ്ഘാടനം ചെയ്യും.