രാജാക്കാട്: കമ്പംമെട്ട് എക്‌സൈസ് ചെക്പോസ്റ്റിൽ 25 ഗ്രാം പൊതികഞ്ചാവുമായി യുവാവ് പിടിയിലായി. നെടുങ്കണ്ടം പാറത്തോട് മേട്ടകിൽ കരയിൽ നവീൻ കുമാറാണ് (24) എക്‌സൈസ് ഇൻസ്‌പെക്ടർ വി.ജെ. മധുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടിയിലായത്. തമിഴ്നാട് ബസിൽ വന്ന ഇയാളുടെ മടിക്കുത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പാറത്തോട് നിന്ന് രാവിലെ കമ്പത്ത് പോയി 3,500 രൂപയ്ക്ക് സ്വന്തം ഉപയോഗത്തിന് വാങ്ങിയതാണ് കഞ്ചാവെന്നും പ്രതി പറഞ്ഞു. പ്രിവന്റീവ് ഓഫീസർമാരായ എം.പി. പ്രമോദ്, തോമസ് ജോൺ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജോഫിൻ ജോൺ, പി.സി. ജസ്റ്റിൻ എന്നിവർ പരിശോധനകളിൽ പങ്കെടുത്തു.