കുളമാവ്: എസ്.എൻ.ഡി.പി യോഗം കുളമാവ് ശാഖയുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവ് ബലിതർപ്പണം 31ന് കുളമാവ് ശാഖാ പരിസരത്ത് രാവിലെ ഏഴ് മുതൽ നടക്കും. ഇടുക്കി ശ്രീധർമ്മ ശാസ്താ- ദേവീ- ഗുരുദേവ ക്ഷേത്രത്തിലെ മഹേഷ് ശാന്തി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കുമെന്ന് പ്രസിഡന്റ് ജിജോ പള്ളിത്തറയും​ സെക്രട്ടറി ശശികുമാർ നെടുങ്ങേലിലും അറിയിച്ചു.