മൂന്നാർ മൗണ്ട് കാർമ്മൽ ഓഡിറ്റോറിയം : കേരളാ പൊലീസ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനം സമാപനം. പൊതുസമ്മേളനം രാവിലെ10 ന്, പ്രതിനിധി സമ്മേളനം ഉച്ചകഴിഞ്ഞ് 1.30 ന്
കരിമണ്ണൂർ കൈതമറ്റം അംഗൻവാടി : കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് വ്യക്തിഗത ആനുകൂല്യത്തിനുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള എട്ടാം വാർഡ് (പള്ളിക്കാമുറി) ഗ്രാമസഭ ഉച്ചകഴിഞ്ഞ് 2 ന്
കരിമണ്ണൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ : വ്യക്തിഗത ആനുകൂല്യത്തിനുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള ആറാം വാർഡ് (നെല്ലിമല) ഗ്രാമസഭ ഉച്ചകഴിഞ്ഞ് 2.30 ന്
മൂലമറ്റം സെന്റ് ജോസഫ് കോളേജ് : ഡിജിറ്റൽ സിഗ്നേച്ചർ ലഭ്യമാകാത്ത അടുക്കി ജില്ലയിലെ ഡി.ഡി.ഒമാർക്കായി ഡിജിറ്റൽ സിഗ്നേച്ചർ ക്യാമ്പ് രാവിലെ 9 ന്
ഇടവെട്ടി ഗ്രാമപഞ്ചായത്ത് : പഞ്ചായത്തിലെ പുതിയ വാട്ടർ കണക്ഷനുള്ള അപേക്ഷാ സ്വീകരണം രാവിലെ 11 മുതൽ വൈകിട്ട് 3 വരെ
തട്ടക്കുഴ ശ്രീമഹാദേവ ധർമ്മശാസ്താ ക്ഷേത്രം : രാമായണ മാസാചരണം
ഉടുമ്പന്നൂർ തൃക്കയിൽ മഹാവിഷ്ണു ക്ഷേത്രം : രാമായണ മാസാചരണം