തൊടുപുഴ: മുട്ടം റൈഫിൾ ക്ലബിൽ നടന്ന ജില്ലാ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോൺ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. 50 മീറ്റർ ബീറ്റ് സൈറ്റ് പ്രോൺ റൈഫിൾ, 50 മീറ്റർ 3 പൊസിഷൻ, ഓപ്പൺ സൈറ്റ് 50 മീറ്റർ 3 പൊസിഷൻ, ഓപ്പൺ സൈറ്റ് 50 മീറ്റർ പ്രോൺ, 10 മീറ്റർ റൈഫിൾ, 10 മീറ്റർ പിസ്റ്റൽ, 25 മീറ്റർ സ്‌പോർട്‌സ് പിസ്റ്റൽ, സ്റ്റാൻഡേർഡ് പിസ്റ്റൽ, സെൻട്രൽ ഫയർ പിസ്റ്റൽ, 50 മീറ്റർ പിസ്റ്റൽ എന്നീ ഇനങ്ങളിലാണ് മത്സരം നടന്നത്. 116 മത്സരാർത്ഥികൾ പങ്കെടുത്തു. ചാമ്പ്യൻഷിപ്പിൽ യോഗ്യത നേടിയവർ ഒമ്പതു മുതൽ 11 വരെ മുട്ടം റൈഫിൾ ക്ലബിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലും 23 മുതൽ 30 വരെ ഇവിടെ നടക്കുന്ന സോൺ ചാമ്പ്യൻഷിപ്പിലും പങ്കെടുക്കും. സോൺ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് പുറമെ തമിഴ്‌നാട്, കർണാടക, ആന്ധ്രാ, തെലുങ്കാന, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ ഷൂട്ടിംഗ് താരങ്ങൾ പങ്കെടുക്കും. ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.