വണ്ടമറ്റം : കുറുമ്പാലമറ്റം എലമ്പിലാക്കാട്ട് ദേവീക്ഷേത്ര കടവിൽ 31 ന് രാവിലെ 6 മുതൽ ഉണ്ണി ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ ബലിതർപ്പണം നടക്കും. ക്ഷേത്രത്തിൽ അടച്ചുനമസ്കാരം, പിതൃനമസ്കാരം തുടങ്ങിയ പൂജകൾക്കും സൗകര്യം ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
തൊമ്മൻകുത്ത്: നാൽപ്പതേക്കർ ശാന്തിക്കാട് ദേവീക്ഷേത്രത്തിൽ കർക്കിടക വാവുബലി 31ന് രാവിലെ അഞ്ച് മുതൽ ക്ഷേത്രത്തിന് സമീപമുള്ള കടവിൽ നടക്കും. ക്ഷേത്രം ശാന്തി മുഖ്യ കാർമ്മികത്വം വഹിക്കും. ഗണപതി ഹോമം, തിലഹവനം, മൃത്യുഞ്ജയഹോമം, പിതൃനമസ്കാരം, അടച്ചുനമസ്കാരം എന്നീ വഴിപാടുകളും വിശേഷാൽ പൂജയും നടക്കും.