തൊടുപുഴ: കേരള ബാഡ്മിന്റൺ ഷട്ടിൽ അസോസിയേഷൻ ജില്ലാ അമ്പയർമാരെ തെരഞ്ഞെടുക്കുന്നു. ജില്ലയിൽ സ്ഥിര താമസക്കാരും ഷട്ടിൽ ബാഡ്മിന്റൺ അമ്പയറിംഗ് രംഗത്ത് രണ്ടു വർഷം മുൻപരിചയം, ഡിഗ്രി , കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയുള്ള 23നും 45നും ഇടയിൽ പ്രായമുള്ള വനിതകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. ഓഗസ്റ്റ് 12 മുതൽ 18 വരെ തൊടുപുഴ ഇന്ത്യൻ സ്‌പോർട്സ് അക്കാദമിയിൽ പരിശീലനവും ടെസ്റ്റും വിജയിക്കുന്നവരെ ജില്ലാ അമ്പയർമാരായി നിയമിക്കും. താത്പര്യമുള്ളവർക്ക് ഓഗസ്റ്റ് രണ്ട് വരെ അപേക്ഷിക്കാം.