തൊടുപുഴ: ആലക്കോട്-ഇഞ്ചിയാനി റോഡിന്റെ യാത്രാക്ലേശം പരിഹരിക്കണമെന്ന് ചെറുകിട റബർ ടാപ്പിംഗ് തൊഴിലാളി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. പഞ്ചായത്തിലെ തലയനാട്, ആനക്കയം, അഞ്ചിരി, ഇഞ്ചിയാനി മേഖലയിലെ ജനങ്ങൾക്ക് വിവിധ സർക്കാർ സ്ഥാപനങ്ങളെ ആശ്രയിക്കുന്നതിനുള്ള ഏക വഴിയാണ് കാൽനടയാത്രപോലും സാധ്യമാകാത്തവിധം തകർന്നിരിക്കുന്നത്. റോഡുകളുടെ അറ്റകുറ്റപണി അടിയന്തരമായി നടത്തുന്നതിന് അധികാരികൾ തയ്യാറാകണമെന്ന് സംസ്ഥാന പ്രസിഡന്റ് ജോസ് പുതുക്കുളം, രാജൻ മക്കുപാറ തുടങ്ങിയവർ ആവശ്യപ്പെട്ടു.