ചെറുതോണി: വാഴത്തോപ്പ് സർവീസ് ബാങ്ക് തിരഞ്ഞെടുപ്പിൽ സഹകരണ സംരക്ഷണ മുന്നണി എന്ന പേരിൽ മത്സരിച്ച എൽ.ഡി.എഫിലെ 12 സ്ഥാനാർത്ഥികളും വിജയിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ പി.ബി. സബീഷ്, ജോർജ് പോൾ, സാജൻ കുന്നേൽ, വിൻസന്റ് വള്ളാടിയിൽ, പി.കെ. വിജയൻ, യു.പി. കുഞ്ഞ്, അബ്ബാസ് കണ്ടത്തിൻകരയിൽ, അലൻ ഫ്രാൻസിസ്, ജോളി ജോർജ്, ഗിരിജ ഷാജി, റെജിമോൾ ബാബു, ആർ. ജയൻ എന്നിവരാണ് ഭരണസമിതി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫ് പാനലിൽ നിന്ന് മത്സരിച്ച കേരളാകോൺഗ്രസ്(എം)​ ജോസഫ് വിഭാഗത്തിലെ ടോമി ജോർജ്ജ് മാത്രമാണ് വിജയിച്ചത്. തുടർച്ചയായി 20 വർഷമായി എൽ.ഡി.എഫാണ് ബാങ്ക് ഭരിക്കുന്നത്.