തൊടുപുഴ: കാഡ്സിന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന കാർഷിക സമ്പാദ്യ പദ്ധതിയായ പച്ചക്കുടുക്ക വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. പ്രിൻസിപ്പൽ സണ്ണിച്ചൻ ആന്റണിയുടെ അദ്ധ്യക്ഷതയിൽ കാഡ്സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കൽ ഉദ്ഘാടനം ചെയ്തു. ഫാ. ജേക്കബ് വടക്കുംപറമ്പിൽ,​ അദ്ധ്യാപകരായ ജോയി,​ ഷാജി,​ വിവിഷ് എന്നിവർ സംസാരിച്ചു. ആദ്യദിനം കുട്ടികളിൽ നിന്ന് 973 രൂപയുടെ പച്ചക്കറി സംഭരിച്ചു.