തൊടുപുഴ: ഐക്യമല അരയ മഹാസഭ ഇടുക്കി ജില്ലയിലെ നാടുകാണിയിൽ ആരംഭിക്കുന്ന ട്രൈബൽ ആർട്ട്സ് ആന്റ് സയൻസ് കോളേജിന്റെ മാസ്റ്റർ പ്ളാൻ പ്രകാശനവും നിക്ഷേപ സംഗമം ഉദ്ഘാടനവും സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ.എൻ ജോസഫ് നിർവഹിച്ചു. സഭാ ജനറൽ സെക്രട്ടറി പി.കെ സജീവ് ആമുഖ പ്രഭാഷണം നടത്തി. സഭാ സംസ്ഥാന പ്രസിഡന്റ് സി.ആർ. ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വിഷ്ണു കെ. ചന്ദ്രൻ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പ വിജയം പട്ടികവർഗ വിദ്യാർത്ഥികൾക്കുള്ള പഠന സഹായം വിതരണം ചെയ്തു.