കാഞ്ഞാർ: എസ്. എൻ. ഡി. പി യോഗം കുടയത്തൂർ ശാഖയുടെ കീഴിലുള്ള കാഞ്ഞാർ മഹാദേവ ക്ഷേത്രത്തിൽ രാവിലെ അഞ്ച്മുതൽ പത്ത് വരെ ക്ഷേത്രകടവിൽ ബലിതർപ്പണം നടക്കും. ക്ഷേത്രം മൽശാന്തി മഹേഷ് ശാന്തി മുഖ്യകാർമ്മികത്വം വഹിക്കുമെന്ന് ദേവസ്വം സെക്രട്ടറി പി. കെ. വിജയൻ അറിയിച്ചു.
മൂലമറ്റം: എസ്. ക്ഷേത്രം മേൽശാന്തി കുമാരശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുമെന്ന് ശാഖാ അഡ്മിനിസ്ട്രേറ്റർ എൻ. മോഹനൻ അറിയിച്ചു.
കരിമണ്ണൂർ: എസ്. എൻ. ഡി. പി യാഗം കരിമണ്ണരർ ശാഖയുടെ കീഴിലുള്ള ഗുരുമന്ദിരത്തിൽ രാവിലെ ആറ്മുതൽ ക്ഷേത്രം മേൽശാന്തി ബാലനാട് അനീഷ് ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ കർക്കിടകവാവ്ബലി നടക്കുമെന്ന് ക്ഷേത്രം അഡ്മിിനിസ്ട്രേറ്റർ വി. എൻ. രാജപ്പൻ അറിയിച്ചു.
കുണിഞ്ഞി: എസ്. എൻ. ഡി. പി യോഗം കുണിഞ്ഞി ശാഖയുടെ കീഴിലുള്ള ഗുരുദേവ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ബലിതർപ്പണം രാവിലെ ആറിന് ക്ഷേത്രംമേൽശാന്തിവിനോദ് ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
അരിക്കുഴ: എസ്. എൻ. ഡി. പി യോഗം അരിക്കുഴ ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിൽ രാവിലെ ആറ്മുതൽ വാവ്ബലി ക്ഷേത്രം മേശാന്തി രതീഷ്ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുമെന്ന് ശാഖാ പ്രസിഡന്റ് ടി. പി. ബാബു അറിയിച്ചു.
വഴിത്തല: എസ്. എൻ പുരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ രാവിലെ ആറ്മുതൽ ക്ഷത്രം മേൽശാന്തി പ്രതീഷ് ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ ബലിതർപ്പണം നടക്കും.
കുമളി: കർക്കിടക വാവിനോട് അനുബന്ധിച്ച് കുമളി ശ്രീ ദുർഗ്ഗ ഗണപതിഭദ്രകാളി ക്ഷേത്രത്തിൽ കർക്കടകവാവു പൂജ, പിതൃ നമസ്ക്കാരം, തിലഹോമം നടക്കുമെന്ന് ദേവസ്വം പ്രസിഡന്റ് രവീന്ദ്രൻ നീലിമ സെക്രട്ടറി ഇ.എൻ.കേശവൻ എന്നിവർ അറിയിച്ചു.
ചെറുതോണി: ഇടുക്കി ശ്രീമർമ്മശാസ്താദവി ഗുരുദേവ ക്ഷേത്രത്തിൽ പിതൃതർപ്പണം മഹേന്ദ്രൻ ശാന്തിയുടെ കാർമ്മികത്വത്തിൽ രാവിലെ ആറ് മുതൽ ആരംഭിക്കുമെന്ന് സെക്രട്ടറി ശ്രീലാൽ അറിയിച്ചു.