രാജാക്കാട് : മുരിക്കുംതൊട്ടിയിൽ സ്‌കൂട്ടർ ജീപ്പിൽ ഇടിച്ച് യുവാവ് മരിച്ചു പൂപ്പാറ ഗാന്ധിനഗർ കോളനിയിൽ ശരവണൻ (26 )ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി പത്തരയ്ക്ക് ശേഷമാണ് അപകടം നടന്നത്. മേസ്തിരിപ്പണിക്കാരനായ ശരവണൻ കുരുവിളസിറ്റിയിലുള്ള സുഹൃത്തിനെ വീട്ടിൽ ആക്കിയതിന് ശേഷം ഗാന്ധിനഗറിലേക്ക് തിരിച്ച് പോകുകയായിരുന്നു. മുരിക്കുംതൊട്ടി പള്ളിക്ക് മേൽഭാഗത്തെ വളവിൽ എത്തിയപ്പോൾ എതിർ ദിശയിൽ നിന്നും വരികയായിരുന്ന തടിപ്പണിക്കാരുടെ ജീപ്പിന്റെ ഒരു വശത്ത് ഇടിക്കുകയായിരുന്നു. ഇതിന്റെ ആഘാതത്തിൽ റോഡിലെ ടാറിംഗിലേക്ക് തെറിച്ച് വീണു. ടാറിംഗിൽ തല ശക്തമായി അടിച്ച് ആഴത്തിൽ മുറിവേറ്റു. ജീപ്പിൽ ഉണ്ടായിരുന്നവർ ഉടൻതന്നെ അതേ ജീപ്പിൽ കയറ്റി രാജത്തു. ജീപ്പ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വാഹനം കോട്ടയം സയന്റിഫിക് ഓഫീസറെക്കൊണ്ട് പരിശോധിപ്പിക്കും. മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
പിതാവ് ജെയിംസ്. മാതാവ് പരേതയായ വടിവ്. ഭാര്യ: അഞ്ജു. മക്കൾ: സരസ്വതി, ആറ് മാസം പ്രായമുള്ള ആൺകുട്ടി