രാജാക്കാട് : ത്രിതല പഞ്ചായത്തുകളുടെ വിഹിതം വട്ടിക്കുറച്ച സർക്കാർ നിലപാട് തിരുത്തുക, പാർപ്പിട പദ്ധതി നടത്തിപ്പിലെ വിവേചനം, കുടുംബശ്രീയിലെ രാഷ്ട്രീയവൽക്കരണം തുടങ്ങിയവ അവസാനിപ്പിക്കുക, കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുക, തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേട് അവസാനിപ്പിക്കുക, വന്യമൃഗ ആക്രമണം ഉണ്ടാകുന്ന പ്രദേശങ്ങളിൽ ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് ശാന്തൻപാറ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശാന്തൻപാറ ഗ്രാമ പഞ്ചായത്ത് ഓഫീസ് ഉപരോധവും മാർച്ചും നടത്തി. മണ്ഡലം ചെയർമാൻ എൻ.വി വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു. സേനാപതി വേണു, കൊച്ചുത്രെസ്സ്യാ പൗലോസ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. കെ.കെ മോഹനൻ, എസ്. വനരാജ്, ബിജു വട്ടമറ്റം, കെ.ജി സുനിൽകുമാർ, പി.എസ് വില്ല്യം, ടി.പി തോമസ്, ബെന്നി തുണ്ടത്തിൽ എന്നിവർ സംസാരിച്ചു.