അഞ്ചിരി: ഭാരതീയ ചികിത്സാ വകുപ്പ് ,ആയുർവേദ ഡിസ്‌പെൻസറി ആലക്കോട്, തെക്കുംഭാഗം സർവ്വീസ് സഹകരണ ബാങ്ക്, ധന്വന്തരി വൈദ്യശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അഞ്ചിരി പാടശേഖര സമിതി ഹാളിൽ ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് നടത്തി. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് മെമ്പർ റെജി സേവി അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി വി.ടി. ബൈജു പ്രസംഗിച്ചു. ഡോ. ഷിജു, ഡോ. സുനിൽ എന്നിവർ ക്യാമ്പ് നയിച്ചു.