ഇടുക്കി:. കാഞ്ചിയാർ സ്മാർട്ട് വില്ലേജ് ഓഫീസ് ശിലാസ്ഥാപനം റോഷി അഗസ്റ്റിൻ എം.എൽ.എ നിർവ്വഹിച്ചു .ഗ്രാമങ്ങൾ സ്മാർട്ട് ആകുന്നതിന്റ് ഭാഗമായി ആണ് വില്ലേജ് ഓഫീസ് സ്മാർട്ട് ആകുന്നത്. 2014 മുതൽ കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് ഓഫീസ് മന്ദിരത്തിന്റ് മുകൾ നിലയിലെ ഒറ്റമുറിയിലാണ് വില്ലേജ് ഓഫീസ് പ്രവർത്തിച്ച് വരുന്നത്. ലബക്കടയിൽ സൗജന്യമായി ലഭിച്ച സ്ഥലത്താണ് വില്ലേജ് ഓഫീസ് നിർമ്മിക്കുന്നത്.ജില്ലാ കലക്ടർ എച്ച്. ദിനേശൻ മുഖ്യപ്രഭാഷണം നടത്തി.
. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ആർ. ശശി അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം അഡ്വ: സിറിയക്ക് തോമസ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ആന്റണി, തഹസിൽദാർ വിൻസന്റ് ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചിയാർ രാജൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലജ വിനോദ് ,സാലി ജോളി, മാത്യൂ ജോർജ്, ജോയി ഈഴക്കുന്നേൽ, ബാബു അഞ്ചാനിക്കൽ, കെ. വിനോദ് തുടങ്ങിയവർ സംസാരിച്ചു.