saji
പച്ചടി ശ്രീനാരായണ സ്‌കൂളിൽ ഔഷധക്കഞ്ഞി വിതരണം മാനേജർ സജി പറമ്പത്ത് ഉദ്ഘാടനം ചെയ്യുന്നു.

രാജാക്കാട് : പച്ചടി ശ്രീനാരായണ എൽ.പി സ്‌കൂളിൽ ഔഷധക്കഞ്ഞി വിതരണം നടത്തി. സ്‌കൂളിലെ വിദ്യാർത്ഥികളിൽ നിന്നും ദശപുഷ്പങ്ങളും, ഔഷധങ്ങളും, മറ്റ് കൂട്ടുകളും ശേഖരിച്ച് കാഞ്ചിയാർ ആയുർവ്വേദ ആശുപത്രിയിലെ ഡോ. ആതിര സരീഷിന്റെ നേതൃത്വത്തിലാണ് ഔഷധസേവ തയ്യാറാക്കിയത്. പി.ടി.എ പ്രസിഡന്റ് സുനിൽ പാണാംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ പി.കെ ബിജു സ്വാഗതം പറഞ്ഞു. ഔഷധക്കഞ്ഞി കുട്ടികൾക്ക് നൽകി സ്‌കൂൾ മാനേജർ സജി പറമ്പത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. ശാഖാ യോഗം പ്രസിഡന്റ് ദിവാകരൻ ചവറംമാക്കൽ, സെക്രട്ടറി രാജീവ് തുണ്ടിപ്പറമ്പിൽ, മാനേജിംഗ് കമ്മറ്റി അംഗം രഘുനാഥൻ കുന്നിൽ എന്നിവർ സംസാരിച്ചു. എം.പി.ടി.എ പ്രസിഡന്റ് ഡെയ്സി ആന്റോ നന്ദി പറഞ്ഞു. അദ്ധ്യാപകരായ സാനിമോൾ മാത്യു, എം.ആർ സുജാത, കെ.വി സതീഷ്, പി,കെ ഏബിൾ, കെ.പി ആര്യ എന്നിവർ നേതൃത്വം നൽകി.