മറയൂർ: ശബരി- പഴനി തീർത്ഥാടന പാതയുടെ ഭാഗമായു മറയൂർ- മുന്നാർ റോഡിൽ വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തിൽപ്പെട്ടു. എറണാകുളത്ത് നിന്നും മറയൂർ സന്ദർശിക്കുന്നതിനായി എത്തിയ യുവാക്കളുടെ വാഹനമാണ് തലയാർ കടുമുടി ഭാഗത്ത് തേയിലതോട്ടത്തിലേക്ക് മറിഞ്ഞത്.
പുലർച്ചെ മൂന്നൂമണിയോടെയാണ് മൂടൽമഞ്ഞ് കാരണം റോഡിൽ നിന്നും താഴേക്ക് മറിഞ്ഞത്. സഞ്ചാരികൾക്ക് ആർക്കും സാരമായ പരിക്കില്ല.