rajan
ടി ആർ രാജൻ

തൊടുപുഴ :ജനകീയനായ പൊലീസ് ഉദ്യോഗസ്ഥൻ ടി ആർ രാജൻ ഇന്ന് സർവീസിൽ നിന്നും വിരമിക്കും .മറയൂരിൽ സബ് ഇൻസ്‌പെക്ടർ രാജൻ വിരമിക്കുന്നത് ..നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സാമൂഹ്യ സംഘടനകളിലും ബോധവൽക്കരണ ക്ലാസുകൾ എടുക്കുക വഴി ജനമൈത്രി പൊലീസിന് ജനങ്ങളുടെ അംഗീകാരം നേടുന്നതിന് വഴിയൊരുക്കി .മറയൂരിലെ ആദിവാസി മേഖലകളിൽ കൗൺസിലിംഗ് ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ നടത്തിയതിന്റെ ആൽമ സംതൃപ്തിയിലാണ് ഈ നിയമപാലകൻ വിരമിക്കുന്നത് .2007 ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും 120 ഓളം റിവാർഡുകളും ലഭിച്ചിട്ടുണ്ട് .സജനയാണ് ഭാര്യ .മക്കൾ :ആതിര ,ദേവിക .