തൊടുപുഴ: എൻ ജി ഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെയും കനൽ കലവേദിയുടെയും നേതൃത്വത്തിൽ ജീവനക്കാരുടെ ജില്ലാതല ചെസ്സ്‌-കാരംസ് മത്സരം നടത്തി.ബാസ്‌കറ്റ്‌ബോൾ സംസ്ഥാന സെക്രട്ടറി ഡോ. പ്രിൻസ് കെ മറ്റം മത്സരങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭകുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി എം ഹാജറ, ജില്ലാ സെക്രട്ടറി എസ് സുനിൽകുമാർ, കനൽ കലവേദി കൺവീനർ ജോബി ജേക്കബ് എന്നിവർ സംസാരിച്ചു. ജില്ലാതല ചെസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം ഷാജു മാത്യു (ഗ്രാമപഞ്ചായത്ത് ഓഫീസ് കുമാരമംഗലം ) രണ്ടാം സ്ഥാനം വി ടി തോമസ് (ഡിഎംഒ ഓഫീസ് ഇടുക്കി) എന്നിവർ കരസ്ഥമാക്കി. ജില്ലാ തല കാരംസ് മത്സരത്തിൽ ഒന്നാം സ്ഥാനം എസ് സജിത്കുമാർ (ജില്ലാ പഞ്ചായത്ത് ഓഫീസ് ഇടുക്കി) രണ്ടാം സ്ഥാനം സനു പി അമ്പി (ജില്ലാ കോടതി മുട്ടം) എന്നിവർ കരസ്ഥമാക്കി