തൊടുപുഴ: മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, നിയമവിരുദ്ധ സ്ഥലമാറ്റങ്ങൾ അവസാനിപ്പിക്കുക, പിഎസ്സിയെ സംരക്ഷിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എൻജിഒ സംഘിന്റെ നേതൃത്വത്തിൽ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ ഏകദിന ഉപവാസ സമര നടക്കും. പരിപാടിയിൽ ജില്ലാ ഭാരവാഹികൾ പങ്കെടുക്കുമെന്ന് എൻജിഒ സംഘ് ജില്ലാ സെക്രട്ടറി കെ.കെ. രാജു അറിയിച്ചു