തൊടുപുഴ:കഴിഞ്ഞ വർഷമുണ്ടായ പ്രളയക്കെടുതികളെ തുടർന്ന് ജീവിതം പുനക്രമീകരിക്കാൻ
കഷ്ടപ്പെടുന്ന കേരളീയ സമൂഹത്തെ കൂടുതൽ ദൂരിതത്തിലേക്ക് തളളി വിടുന്ന പ്രളയ സെസ്സ് നടപ്പിലാക്കുന്നത് നീട്ടി വെക്കണമെന്ന് കേരളകോൺഗ്രസ് (ജേക്കബ് ) ചെയർമാൻ ജോണി നെല്ലൂർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.പ്രളയ സെസ്സ് ഇന്ന് മുതൽ നടപ്പിലാക്കാനുളള തീരുമാനം വിലക്കയറ്റം ക്രമാതീതമായി ഉയർത്തും.കാർഷിക വിളകൾ തകർന്നും റബ്ബർ ഉൾപ്പടെയുളള വിളകളുടെ വില തകർച്ചയും മൂലം കർഷകർക്ക് ഒരു വരുമാനവുമില്ലാതെ കഷ്ടപ്പെടുകയാണ്.കച്ചവട സ്ഥാപനങ്ങൾ പലതും അടച്ച് പൂട്ടി.ശേഷിക്കുന്ന സ്ഥാപനങ്ങളിൽ കച്ചവടം തീരെ കുറഞ്ഞു.എല്ലാ വിഭാഗം ജനങ്ങളും സാമ്പത്തിക ഞെരുക്കത്താൽ ബുദ്ധിമുട്ടുകയാണ്.സാമ്പത്തിക തകർച്ച നേരിടുന്ന സന്ദർഭത്തിൽ പോലും ധൂർത്തും സ്വജന പക്ഷ പാതവും നടത്തുകയാണ് സർക്കാർ.ലോകസഭാ തെരഞ്ഞെടുപ്പിൽ തോറ്റ എ സമ്പത്തിനെ ക്യാബിനറ്റ് പദവി നൽകി ഇല്ലാത്ത തസ്തിക സൃഷ്ടിച്ച് ഡൽഹിയിൽ നിയമിച്ചത് ലജ്ജാവഹവും പ്രതിക്ഷേധാർഹവുമാണ്.പാർട്ടി വളർത്താനും പാർട്ടി പ്രവർത്തനം സംരക്ഷിക്കാനും ഖജനാവിലെ പണം ചെലവഴിക്കുന്നത് നീതീകരിക്കാനാവില്ല.രഷ്ട്രീയ കൊലപാതക കേസ്സുകളിൽ കുറ്റവാളികൾക്ക് സംരക്ഷണം ഒരുക്കാൻ വേണ്ടി സർക്കാർ ഖജനാവിൽ നിന്ന് 56 ലക്ഷം രൂപ അഭിഭാഷകർക്ക് ഫീസ് നൽകിയ നടപടി അനീതിയാണ്,ഈ പണം കുറ്റാരോപിതരായ പ്രതികളിൽ നിന്ന് ഈടാക്കണം.നെടുങ്കണ്ടം കൊലപാതക കേസ്സിൽ രാജ്കുമാറിന്റെ ഭാര്യക്ക് ജോലി നൽകാനുളള തീരുമാനവും കുടുംബാംഗങ്ങൾക്ക് 16 ലക്ഷം രൂപായുടെ സഹായം നൽകാനുളള സർക്കാർ തീരുമാനവും സ്വാഗതം ചെയ്യുന്നു.എന്നാൽ തുക കുറ്രാരോപിതരായ പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണം.മുൻ എസ് പി വേണു ഗോപാലിനെ ഒന്നാം പ്രതിയാക്കി കേസ് എടുക്കണം. വാർത്താ സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി രാജു പാനാനിക്കൽ,ജില്ലാ പ്രസിഡന്റ് മാർട്ടിൻ മാണി,നിയോജക മണ്ഡലം പ്രസിഡന്റ് ഷാഹൂൽ പളളത്ത് പറമ്പിൽ എന്നിവർ പങ്കെടുത്തു..
യു ഡി എഫ് ൽ അനിഷേദ്ധ്യനായ നേതാവാണ് പി ജെ ജോസഫ്. അദ്ദേഹത്തിന് യു ഡി എഫ് ൽ അർഹമായ സ്ഥാനമാണ് നൽകിയിരിക്കുന്നതെന്നും ജോണി നെല്ലൂർ പറഞ്ഞു.