തൊടുപുഴ : കേരള വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല വനം അദാലത്ത് ഓഗസ്റ്റ് 16ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ ഇടുക്കി കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടത്തും. വനസംബന്ധമായ പരാതികൾ ഉള്ളവർ (ഭൂമി ഒഴികെ) ഓഗസ്റ്റ് 9ന് മുമ്പായി അടുത്തുള്ള വനം ഓഫീസിൽ നേരിട്ടോ

തപാലിലോ നൽകാവുന്നതാണ്. കോതമംഗലം, മൂന്നാർ, ഇടുക്കി, തേക്കടി, പീരുമേട് എന്നിവിടങ്ങളിലെ ഡിവിഷൻ ഓഫീസുകളിലും മറ്റെല്ലാ റെയ്ഞ്ച്, സ്റ്റേഷൻ ഓഫീസുകളിലും പരാതികൾ സ്വീകരിക്കും.