balitharppanam
രാജാക്കാട് ശ്രീമഹാദേവ ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണം.

രാജാക്കട് : ഹൈറേഞ്ചിലെ കൈലാസം എന്നറിയപ്പെടുന്ന രാജാക്കാട് ശ്രീമഹാദേവ ക്ഷേത്രത്തിൽ ആയിരങ്ങൾ പിതൃബലി അർപ്പിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഉപവാസമനുഷ്ഠിച്ച് പുലർച്ചെതന്നെ ക്ഷേത്രത്തിൽ എത്തിയിരുന്നു. രാവിലെ 6.30 മുതൽ 11 വരെ നടന്ന ബലിതർപ്പണത്തിന് ക്ഷേത്രം മേൽശാന്തി എം. പുരുഷോത്തമൻ ശാന്തി മുഖ്യ കാർമ്മികത്വം വഹിച്ചു. ഭക്തർക്കായി പ്രഭാത ഭക്ഷണം ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. യോഗം അസ്സിസ്റ്റന്റ് സെക്രട്ടറി കെ.ഡി രമേശ്, ശാഖാ യോഗം പ്രസിഡന്റ് വി. എൻ തങ്കച്ചൻ, വൈസ് പ്രസിഡന്റ് വി. എൻ തുളസി, സെക്രട്ടറി കെ. ടി സുജിമോൻ, യൂണിയൻ കൗൺസിലർ ഐബി പ്രഭാകരൻ, വനിതാ സംഘം യൂത്ത് മൂവ്മന്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.