abin

തൊടുപുഴ: ജർമനിയിലെ തടാകത്തിൽ കുളിക്കുന്നതിനിടെ മലയാളി യുവാവ് മുങ്ങി മരിച്ചു. തൊടുപുഴ മാർക്കറ്റ് റോഡ് വൈക്കം ബ്രദേഴ്സ് ഉടമ മുതലക്കോടം കുന്നം തട്ടയിൽ ടി.ജെ. ഏബ്രഹാമിന്റെ (അപ്പച്ചൻ) മകൻ എബിൻ ജോ എബ്രഹാം (26 ) ആണ് മരിച്ചത്. ഞായറാഴ്ചയാണ് അപകടം. മ്യൂണിക്കിൽ എം. ടെക് വിദ്യാർഥിയായിരുന്നു. കോളജിൽ നിന്നും സുഹൃത്തുക്കളോടൊപ്പം വിനോദ സഞ്ചാരത്തിനു പോയ എബിൻ ഹാംബുർഗിനടുത്തുള്ള ടാറ്റൻബർഗ് തടാകത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വാഴക്കുളം വിശ്വജ്യോതി കോളേജിൽ നിന്നും ബിടെക് പഠനത്തിനു ശേഷം ജർമനിയിലെത്തിയിട്ട് രണ്ടര വർഷമായി. മാതാവ് ബീന, മുഹമ്മ വള്ളാപ്പാട്ടിൽ കുടുംബാംഗം. സഹോദരൻ: അലക്സ് ജോ എബ്രഹാം (ഇൻഫോ പാർക്ക്, ചെന്നൈ ). സംസ്‌ക്കാരം പിന്നീട്. മൃ2തദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമം നടന്നു വരുന്നു.