പയ്യന്നൂർ:ഹോട്ടലിൽനിന്ന് വാങ്ങിയ ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തിയത് ചോദ്യം ചെയ്ത യുവാക്കളെ മർദ്ദിച്ച സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസ്.പെരുമ്പയിലെ ഇസ്മായിൽ, സാബിർ, സാഹിദ്, മുനീർ, തുടങ്ങി്യവർക്കെതിരെയാണ് പയ്യന്നൂർ പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നിനാണ് പെരുമ്പയിലെ ഒരു ഹോട്ടലിലാണ് പരാതിക്കാസ്പദമായ സംഭവം. മാവിച്ചേരിയിലെ സി.നിഷാദി(32)നാണ് സുഹൃത്ത് നിധിനുമൊത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ ചിക്കൺ ബിരിയാണിയിൽനിന്നും പുഴുവിനെ കിട്ടിയത്.ഇത് ഹോട്ടൽ ജീവനക്കാരുടെ ശ്രദ്ധയിൽപെടുത്തിയതോടെ ഭക്ഷണം കഴിക്കാനെത്തിയ ഇവരും ഹോട്ടൽ ഉടമയും ജീവനക്കാരുമായി വാക്കേറ്റമായി.വിവരമറിഞ്ഞ് നിഷാദിന്റെ സുഹൃത്ത് ശിവപ്രസാദുമെത്തി.ഹോട്ടലിൽ നിന്നും പുറത്തിറങ്ങിയ നിഷാദിനേയും സുഹൃത്തുക്കളേയും കാറിലെത്തിയ സംഘം മർദ്ദിച്ചുവെന്നാണ് പരാതി.പരിക്കേറ്റ യുവാക്കൾ പയ്യന്നൂർ താലൂക്ക് ആശൂപത്രിയിൽ ചികിത്സ തേടി.അക്രമി സംഘത്തിന്റെ വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തു.നിരീക്ഷണ കാമറ ദൃശ്യങ്ങളിൽനിന്നും അക്രമത്തിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചു.
പയ്യന്നൂർ: പെരുമ്പയിലെ ഹോട്ടലിൽ ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തിയത് ചോദ്യം ചെയ്ത ഡി.വൈ.എഫ്.ഐ.
മാവിച്ചേരി വെസ്റ്റ് യൂനിറ്റ് സെക്രട്ടറി ശിവപ്രസാദ്, ജോയിന്റ് സെക്രട്ടറി നിഷാന്ത്, എം. നിതിൻ എന്നിവരെ മർദ്ദിച്ചതിൽ ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു.