തൃക്കരിപ്പൂർ: ഓൾ ഇന്ത്യ ഫുട്‌ബാൾ ഫെഡറേഷന്റെ മികച്ച ഗ്രാസ്റൂട്സ് അക്കാഡമിക്കുള്ള അംഗീകാര പത്രം സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ നിർവാഹക സമിതി അംഗം ടി.വി. ബാലനിൽ നിന്ന് തൃക്കരിപ്പൂർ ഫുട്‌ബാൾ അക്കാഡമി ഹെഡ് കോച്ച് അഹമ്മദ് റാഷിദ് ഏറ്റുവാങ്ങി. 8 വയസു മുതൽ 12 വയസുവരെയുള്ള കുട്ടികളുടെ പരിശീലന മികവും ഗ്രാസ് റൂട്‌സ് ഡേ സംഘടിപ്പിച്ചതിന്റെയും അടിസ്ഥാനത്തിലാണ് അംഗീകാരം.
അക്കാഡമിയുടെ മൂന്നാം സീസൺ സമാപനവും കഴിഞ്ഞവർഷത്തെ വിവിധ കാറ്റഗറിയിൽ നിന്ന് മികച്ച പ്രകടനം കാഴ്ച വെച്ച കുട്ടികൾക്കും സംസ്ഥാന ടീമിലും സ്‌കൂൾ ടീമിലും അംഗമായവർക്കുമുള്ള ഉപഹാരവും നൽകി.
പരിപാടിയിൽ അക്കാഡമി ചെയർമാൻ കെ.പി.സി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. ദാവൂദ് സ്വാഗതം പറഞ്ഞു. മുൻ ഗോൾ കീപ്പർ ടി.സി. ഷംസുദ്ധീൻ, സി. അബ്ദുൽ റഹ്മാൻ, എൻ.കെ.പി. സിറാജ്, വി.പി.പി ശുഹൈബ്, കെ.എം. രാജു, പരിശീലകരായ റാഷിദ്, ടി.വി. വിനീത്, നവനീത്, കെ.എം.സി. ഷാഹിദ്, ശരത്, ടി.വി. രാജേഷ് സംസാരിച്ചു. മാനേജർ എം. മഹ്‌റൂഫ് നന്ദി പറഞ്ഞു. പുതിയ സീസണിലേക്കുള്ള ട്രയൽസ് അണ്ടർ 12, 14 ഈമാസം 13,14 തിയ്യതികളിൽ നടക്കും.
(പടം) :ഓൾ ഇന്ത്യ ഫുട്‌ബാൾ ഫെഡറേഷൻന്റെ മികച്ച ഗ്രാസ്റൂട്സ് അക്കാഡമിക്കുള്ള അംഗീകാര പത്രം സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ നിർവാഹക സമിതി അംഗം ടി.വി. ബാലനിൽ നിന്ന് തൃക്കരിപ്പൂർ ഫുട്‌ബാൾ അക്കാഡമി ഹെഡ് കോച്ച് അഹമ്മദ് റാഷിദ് ഏറ്റുവാങ്ങുന്നു