പഴയങ്ങാടി: പാലത്തിനുമുകളിൽ വാഹന അപകടം. നിയന്ത്രണംവിട്ടകാർ പാലത്തിന്റെ കൈവരികൾ തകർത്തു. കാറിന്റെ മുൻഭാഗം പുഴയിലേക്ക് തള്ളി നിന്ന നിലയിലായിരുന്നു. വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്.
ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെയാണ് അപകടം നടന്നത്.താവം ഭാഗത്തുനിന്നും പഴയങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്നു കാർ നിയന്ത്രണംവിട്ട് പാലത്തിനു മുകളിലെ കൈവരികൾ തകർക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം പുഴയിലേക്ക് തള്ളി നിൽക്കുന്ന അവസ്ഥയിൽ ആയിരുന്നു. തലനാരിഴയ്ക്കാണ് അപകടം കൂടാതെ കാറിലുണ്ടായിരുന്നു ഡ്രൈവർ രക്ഷപ്പെട്ടത്. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. മീറ്ററുകളോളം നീളത്തിൽ കൈവരിയും തകർന്നിട്ടുണ്ട് .
പാലത്തിന്റെ മദ്ധ്യഭാഗത്ത് വച്ചാണ് അപകടം നടന്നത്.ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു. പഴയങ്ങാടി പൊലീസ് എത്തിയശേഷം ക്രെയിൻ ഉപയോഗിച്ചാണ് അപകടത്തിൽപ്പെട്ട വാഹനം പാലത്തിനു മുകളിൽ നിന്നും മാറ്റിയത് .