കുഞ്ഞിമംഗലം: കുഞ്ഞിമംഗലത്തെ സാമൂഹ്യ സാംസ്കരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന കുഞ്ഞിമംഗലം പറമ്പത്തെ കെ.പി. രാജൻ (58) നിര്യാതനായി. സി.എം.പി - സി.പി. ജോൺ വിഭാഗം ജില്ലാ കമ്മറ്റി അംഗം, കുഞ്ഞിമംഗലം പബ്ലിക് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസാറ്റി ഡയറക്ടർ, ശ്രീ നാരായണ പ്രസ്ഥാനങ്ങളുടെ സജീവ പ്രവർത്തകൻ, എസ്.എൻ.ഡി.പി യോഗം കുഞ്ഞിമംഗലം ശാഖ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
ആദ്യകാല സി.പി.എം പ്രവർത്തകൻ, സി.പി.എം യുവജന പ്രസ്ഥാനമായ കെ.എസ്.വൈ.എഫ് വില്ലേജ് ഭാരവാഹിയായും പ്രവർത്തിച്ചിരുന്നു.
ഭാര്യ: ഉമ. മക്കൾ: ജിതിൻ (എറണാകുളം), അമൃത. മരുമകൻ: സജിത്ത (പട്ടുവം). സഹോദരങ്ങൾ: കെ.പി. കുഞ്ഞിരാമൻ, മാധവി, രാധ, സരോജിനി, ലളിത, പരേതരായ കെ.പി. ഗോവിന്ദൻ (കെ.പി.സി), കെ.പി. രാഘവൻ. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തിൽ.
മാമുനി നാരായണൻ
ചെറുവത്തൂർ: കാടക്കാട് കണ്ണങ്കൈയിലെ മാമുനി നാരായണൻ (76) നിര്യാതനായി. ഭാര്യ: കപ്പണക്കാൽ മാധവി. മക്കൾ: തങ്കമണി, രമണി, പ്രഭാകരൻ (ഗൾഫ്), ഗോവിന്ദൻ (മിലിട്ടറി). മരുമക്കൾ: ാജു, സജിന (കുണിയൻ), നിമ്മി (പള്ളിക്കര), പരേതനായ നാരായണൻ. സഹോദരങ്ങൾ: ഗോപാലൻ, പരേതനായ കുഞ്ഞിരാമൻ. സംസ്കാരം ഇന്ന് രാവിലെ എട്ടിന് കൊടക്കാട് കണ്ണങ്കൈ സമുദായ ശ്മശാനത്തിൽ.