ചെറുവത്തൂർ:കാസർകോട് എം.പി രാജ് മോഹൻ ഉണ്ണിത്താന് ചെറുവത്തൂർ പഞ്ചായത്ത് യു. ഡി. എഫ് കമ്മിറ്റി സ്വീകരണം നൽകും. ജൂലായ് 7 ന് രാവിലെ 10 മണിക്ക് മയിച്ചയിലാണ് ചെറുവത്തൂർ പഞ്ചായത്തിലെ ആദ്യ സ്വീകരണം. പിന്നീട് അസിനാർ മുക്കിലും കൈതക്കാട്ടും സ്വീകരണം നൽകും. ലത്തീഫ് നീലഗിരി അദ്ധ്യക്ഷത വഹിച്ചു.കെ.വി സുധാകരൻ, വി.നാരായണൻ, കെ.ബാലകൃഷണൻ, ടി.സി കുഞ്ഞബ്ദുള്ള, ടി.സി.എ റഹ്മാൻ, ഇ.പി.കുഞ്ഞബ്ദുള്ള, ടി.പി.അഷ്രഫ് എന്നിവർ പ്രസംഗിച്ചു.